Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഹാനടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മറ്റൊരു തെലുങ്ക് ചിത്രത്തില്‍ കൂടി നായകനായെത്തുന്ന വിവരം നടന്റെ ജന്മദിനമായ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. തമിഴിലും മലയാളത്തിലും കൂടി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ലെഫ്നന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
1964ലാണ് ചിത്രം നടക്കുന്നത്. ലെഫ്നന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ദുല്‍ഖര്‍ ഏറ്റവും അനുയോജ്യനാണ്. ദുല്‍ഖറിനേക്കാള്‍ ഇണങ്ങുന്ന മറ്റൊരാളില്ല. അദ്ദേഹം മികച്ച ഒരു നടന്‍ കൂടിയാണെന്നും സംവിധായകന്‍ ഹനു രാഘവപുടി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇത് ഒരു ചരിത്രപരമായ കഥയാണ്. അതേ സമയം തന്നെ പ്രണയകഥ കൂടിയാണ്. സൈനിക പശ്ചാത്തലത്തലം കൂടിയുണ്ട്. അതിനാല്‍ തന്നെ കുറേ ആക്ഷന്‍ സീനുകളും ഉണ്ട്. പല ലൊക്കേഷന്‍സുകളും ഉണ്ടെങ്കിലും പ്രധാന ലൊക്കേഷന്‍ കശ്മീരാണെന്നും ഹനു രാഘവപുടി പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ണ്ണമായി. നായികയെ നിശ്ചിക്കുന്നതിന് വേണ്ടിയുള്ള അവസാന ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഹനു രാഘവപുടി പറഞ്ഞു
30.82°C








