Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കമെന്ന എ ആര്‍ റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദുരനുഭവം പറഞ്ഞ് റസൂല്‍ പൂക്കുട്ടി. എ ആര്‍ റഹ്മാന് പിന്തുണയറിയിച്ച ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ്.

ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയില്‍ തനിക്ക് ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്ന് റസൂല്‍ ട്വീറ്റ് ചെയ്തു. തകര്‍ച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളുണ്ടായിരുന്നു. തങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായിട്ടുണ്ട്. ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ തന്നോട് ഓസ്‌കാര്‍ ശാപത്തെക്കുറിച്ച് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം രംഗത്തുണ്ടെന്ന് എ ആര്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വരുന്ന പാട്ടുകളെ ചിലര്‍ ഇടപെട്ട് വിലക്കുകയാണെന്നും തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ പരത്തി തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. 

ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നില്ല എന്നും എ ആര്‍ റഹ്മാന്‍ വിശദീകരിച്ചു. തനിക്കെതിരെ സംഘം ചേര്‍ന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താന്‍ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

Readers Comment

Add a Comment