Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'പൊന്നിയിൻ സെൽവനിൽ' മലയാള താരം ജയറാം അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ജയറാമുമായി സംസാരിച്ചുവെന്നും താരം കരാറിൽ ഒപ്പിട്ടുവെന്നും തമിഴ് മാധ്യമങ്ങൾ വാർത്ത നൽകി. എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയിൻ സെൽവൻ ' എന്ന കൃതിയെ ആധാരമാക്കിയാണ് സംവിധായകൻ മണിരത്നം ബിഗ് ബജറ്റിൽ ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയം രവി, കീർത്തി സുരേഷ് തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണി രത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രം 2012 ൽ തുടങ്ങാനിരുന്നതാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം  നീണ്ടു പോകുകയായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനമാണ് മണി രത്നത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം.

Readers Comment

Add a Comment