Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് വ്യാപന പാശ്ചാത്തലം കണക്കിലെടുത്ത് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ഭക്തർക്കു പ്രവേശനം അനുവദിച്ചു. ആദ്യദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടില്ല. ഭക്തർക്കു ചുറ്റമ്പലത്തിൽ വരെ പ്രവേശിക്കാം. എന്നാൽ ശ്രീകോവിൽ ഉൾപ്പെടുന്ന നാലമ്പലത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. തിരുനക്കര, വൈക്കം മഹാദേവ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതായിരിക്കും സ്ഥിതി.

ഇതേ സമയം രാമപുരം നാലമ്പലങ്ങളിൽ നിലവിലുള്ള രീതി തുടരുമെന്നും ഭക്തർക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരിക്കില്ല.

Readers Comment

Add a Comment