Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:56 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുക്കും. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ നിശ്ചയിച്ചിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിക്കണമെന്നാണ് ക്ഷേത്ര നിര്‍മാണത്തിനായി രൂപം കൊണ്ട ട്രസ്റ്റിന്റെ തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം രണ്ട് തീയതികള്‍ തീരുമാനിച്ച്‌ പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന്  അഞ്ചാം തീയതി അയോദ്ധ്യയില്‍ എത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

പ്രധാന മന്ത്രിയേയും, അദ്വാനിയേയും കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

Readers Comment

Add a Comment