Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരുമല സെമിനാരി അസി. മാനേജര്‍, വന്ദ്യ എ.ജി. ജോസഫ് റമ്പാച്ചന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. പരുമല ആശുപത്രിയില്‍ രാവിലെ എട്ടേകാലോടെ ആയിരുന്നു അന്ത്യം. ഭൗതികദേഹം ഇപ്പോള്‍ പരുമല മാര്‍ ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന ഭൗതികദേഹം അതിനു ശേഷം അദ്ദേഹം അംഗമായ കൊട്ടാരക്കര ചെങ്ങമനാട് ബെത്‌ലഹേം ആശ്രമത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഉച്ച കഴിഞ്ഞ് 2.30 ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടാണ് ജോസഫ് റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ബാംഗളൂര്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സെറാഫിം ‍ മെത്രാപ്പോലീത്ത ധൂപ പ്രാര്‍ത്ഥന അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിശുദ്ധ കാതോലിക്കാ ബാവ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നു. പരുമല സെമിനാരി അസി. മാനേജര്‍ ആയി രണ്ടാം തവണ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജോസഫ് റമ്പാന്‍. നേരത്തേ തിരുവനന്തപുരം, കൊല്ലം ഭദ്രാസങ്ങളിലെ നിരവധി ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. മീയണ്ണൂര്‍ താന്നിവിളയില്‍ കുടുംബാംഗമാണ്.

Readers Comment

Add a Comment