Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമസ്ത കേരള ജംഇയത്തുല്‍ ഉലമയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ച് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയ്ക്ക് സംഘടനയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

സോഷ്യല്‍ മീഡിയയിലെ അഭിമുഖത്തിനിടെയായിരുന്നു ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയുടെ പരാമര്‍ശം. 1989ലേതിന് സമാനമായി പാണക്കാട് വിരുദ്ധ-ലീഗ് വിരുദ്ധ ട്രെന്റിലേക്കുള്ള പോക്കാണെങ്കില്‍ അതിന് കടിഞ്ഞാണിടേണ്ടത് അനിവാര്യമല്ലേ എന്നായിരുന്നു ചോദ്യകര്‍ത്താവിന്റെ ചോദ്യം.

എന്നാല്‍ ഇന്ന് 1989 നടക്കില്ല എന്നായിരുന്നു ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിയുടെ മറുപടി.

'ഇന്ന് 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ സമസ്തയുടെ മദ്രസയില്‍ പഠിക്കുന്നുണ്ടെങ്കില്‍ 11,95,000 കുട്ടികളും ലീഗുകാരുടെ കുട്ടികളായിരിക്കും. അങ്ങനെ ഒരു വിഷയം വന്നാല്‍ ഈ മദ്രസകളൊക്കെ പൂട്ടും', ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി പറഞ്ഞു.

1989 ലായിരുന്നു സമസ്ത എ.പി വിഭാഗം രൂപീകരിക്കുന്നത്. ലീഗുമായി സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയാണ് എ.പി വിഭാഗം രൂപീകരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Readers Comment

Add a Comment