Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീംകോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനു ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

എ​ട്ട് അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തെ പ​ദ്മ​നാ​ഭദാ​സ​ൻ എ​ന്ന സ്ഥാ​ന​പ്പേ​രി​ൽ ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2019 ഏ​പ്രി​ൽ പ​ത്തി​നു വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ​കേ​സി​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

 

Readers Comment

Add a Comment