Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:47 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിയ ദേവഹരിതം കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രങ്ങളില്‍ പച്ചക്കറി വില്പനകൗണ്ടറുകള്‍ ആരംഭിക്കുന്നത്. ദേവഹരിതം കാര്‍ഷിക പദ്ധതിപ്രകാരം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. വിളവെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ക്ഷേത്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ദേവസ്വംബോര്‍ഡ് അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ മുളക്, വെണ്ടയ്ക്ക, ചീര, വള്ളിപയര്‍, പാവയ്ക്ക, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുപ്പ് നടത്തി വില്‍പ്പനക്കായി എത്തിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്തംമംഗലം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു നിര്‍വ്വഹിച്ചു. നിലവില്‍ ഇരുനൂറിലേറെ ക്ഷേത്രങ്ങളില്‍ വിവിധ പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട് എന്നാണ് ഔദ്യോഗികഭാഷ്യം. പലയിടത്തും വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷിയിറക്കിയിട്ടുണ്ട്.അവ പാകമാകുന്ന മുറയ്ക്ക് ക്ഷേത്രകൗണ്ടറുകളില്‍ വില്പനയ്ക്ക് എത്തുമെന്നാണ് സൂചന.

Readers Comment

Add a Comment