Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ജില്ലയിൽ അനുദിനം കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂർ ക്ഷേത്രം അടച്ചു. ക്ഷേത്രത്തിൽ വെച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിവാഹങ്ങളും നടത്താനാകില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും. ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ നിത്യപൂജ ഉൾപ്പടെയുള്ളവ മാത്രം നടക്കും. വിശേഷാൽ ചടങ്ങുകൾ കോവിഡ് ഭീതി കുറയുന്നതുവരെ നീട്ടിവെച്ചു. സംസ്ഥാനസർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഗുരുവായൂർക്ഷേത്രഭരണസമിതിയാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനമെടുത്തത്. തൃശൂർ ജില്ലയിൽ ഇന്നലെ 14 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശ്ശൂർ കോർപ്പറേഷന്‍ എന്നീ പ്രദേശങ്ങളെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇന്നലെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

Readers Comment

Add a Comment