Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് സാഹചര്യത്തിൽ ലോക്ക് പ്രഖ്യാപനത്തിൽ അടച്ച ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ട്രയല്‍ റണ്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ 84 ദിവസം അടച്ചിട്ടതിനു ശേഷമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്ഷേത്രം തുറന്നിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണവും പുനരാരംഭിച്ചിരുന്നു. തിരുപ്പതിയില്‍ കൗണ്ടറിലും പ്രവേശന ടിക്കറ്റ് ലഭിക്കും. പ്രതിദിനം ആറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. 3000 വീതം പാസുകള്‍ ഓണ്‍ലൈനിലും കൗണ്ടറിലുമായി ലഭ്യമാകും. ജൂണ്‍ 19ന് വരെയുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു.
23.67°C








