Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പള്ളികള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പനയ്ക്ക് പുല്ലുവില കല്പിച്ച് തിരുവനന്തപുരം മാതാ മറിയം ആശ്രമത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്റെ കാര്‍മ്മികത്വത്തില്‍ ഇന്ന് പട്ടംകൊട ശുശ്രൂഷ നടന്നു.65 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മാനദണ്ഡം നിനില്‍ക്കെയാണ് ഈ പ്രായപരിധി പിന്നിട്ട ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ സഭാ സുന്നഹദോസിന്റെ വിലക്കു കൂടി മറികടന്ന് പട്ടംകൊട ശുശ്രൂഷ നടന്നത്.
നിബന്ധനകള്‍ക്കു വിധേയമായി ദേവാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, സമൂഹ വ്യാപന സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ പള്ളികളിലെ പ്രവേശന നിയന്ത്രണം തുടരുവാനും, പട്ടംകൊട, മാമ്മോദീസാ ശുശ്രൂഷകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവയ്ക്കാനുമായിരുന്നു ഇന്നലെ ചേർന്ന സുന്നഹദോസിലെ നിര്‍ണായക തീരുമാനം. കൊവിഡിനോട് പൊരുതുവാന്‍ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
സുന്നഹദോസ് ചേര്‍ന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങുകയും, ഇത് എല്ലാ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇതിനെല്ലാം പുല്ലുവില പോലും കല്പിക്കാതെ തൊട്ടടുത്ത ദിവസം തന്നെ, തിരുവനന്തപുരം മാതാ മറിയം ആശ്രമത്തിലെ പട്ടംകൊട ശുശ്രൂഷയുടെ വാര്‍ത്ത പുറത്തുവന്നത്. കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഇടവകാംഗം ടൈറ്റസ് ഉമ്മന്‍ തരകനാണ് ഇന്ന് പട്ടംകൊട ശുശ്രൂഷ വഴി പൗരോഹിത്യത്തിന്റെ ആദ്യപടിയായ യൗപദ് യക്‌നോ എന്ന സബ് ഡീക്കൻ പദവി നൽകിയത്. കൂടാതെ,ക്രിസ്റ്റൽ ജയരാജിനെ ഡീക്കൻ അഥവാ പൂർണ്ണ ശമ്മാശൻ പദവിയും നൽകി.
ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമനസ്സിന്റെ തൃക്കരങ്ങള്‍ മുഖാന്തിരം ടൈറ്റസ് ഉമ്മന്‍ നിര്‍മ്മല പൗരോഹിത്യത്തിന്റെ ആദ്യപടിയിലേക്കു പ്രവേശിക്കുന്നുവെന്നാണ്, അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി മീഡിയ വിംഗ് സമൂഹ മാദ്ധ്യമങ്ങളിലിട്ട പോസ്റ്റ്.ശുശ്രൂഷ ആരംഭിക്കുന്നത് തന്നെ സഭയുടെ കാതോലിക്കാ ബാവായുടേയും സുന്നഹദോസിന്റെയും വാക്കുകൾ ധിക്കരിച്ച് പ്രായനിബന്ധന സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചും തിരുവനന്തപുരം ഭദ്രാസനാധിപന്‍ പട്ടംകൊട ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ചതിലൂടെ വിശ്വാസികൾക്കും പൊതു സമൂഹത്തിനും എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് വിശ്വാസികൾ ചോദിക്കുന്നത്.
കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പട്ടംകൊട,മാമോദീസ ശുശ്രൂഷകൾ ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെക്കാനും രോഗത്തിനോട് പൊരുതാൻ രാജ്യത്തെ ഭരണസംവിധാനങ്ങൾക്കൊപ്പം കൈ കോർക്കുവാനും തിരുവനന്തപുരം ഭദ്രാസനാധിപന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളിൽ,അദ്ദേഹം തന്നെ ആഹ് ആഹ്വാനം അട്ടിമറിച്ചു. പൗരോഹിത്യത്തിലേക്ക് കടക്കുന്ന ഈ രണ്ട് ശമ്മാശന്മാർക്ക് മെത്രാപോലീത്ത എന്ത് സന്ദേശമാണ് ഇതുവഴി നൽകുന്നത് ? കാതോലിക്കാ ബാവായുടേയും സിനഡിന്റെയും തീരുമാനങ്ങൾക്ക് പുല്ല് വിലയെന്നോ? അനുസരണമാണ് ആദ്യ പാഠമെന്ന് ഇവരെ ആര് പഠിപ്പിക്കും.
23.71°C








