Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,guruvayoor,temple,opening,tuesday,counter registration,i2inews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. ദർശനത്തിനായി ചൊവ്വാഴ്ച എത്തുന്നവർ ഗവൺമെന്റ് അംഗീകരിച്ചുള്ള തിരിച്ചറിയൽ രേഖയുമായി തിങ്കളാഴ്ച്ച അമ്പലത്തിൽ എത്തി കൗണ്ടർ രജിസ്റ്ററേഷൻ ചെയ്തിരിക്കണം.

ഒരു നിശ്ചിത സമയം മാത്രം ആയിരിക്കും രജിസ്റ്ററേഷൻ നടക്കുക അതിൽ എത്തി ചേരുന്ന ഭക്തരെ ഡോക്ടർ പരിശോധിച്ച ശേഷം വരിക്കുള്ളിലേക്ക് കടത്തി വിടുന്നതാവും. ഭക്തർക്ക് ശ്രീലകത്തേക്ക് പ്രവേശനമുണ്ടാകില്ല . കൊടിമരം കഴിഞ്ഞുള്ള വലിയ മാടം എന്ന് പറയപ്പെടുന്ന ആദ്യത്തെ വാതിൽ വരെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളു. അഞ്ചു പേർ വീതം കൃത്യമായി അകലം പാലിച്ചു കൊണ്ടാകും തൊഴാനുള്ള അവസരം ലഭിക്കുക. 

ക്ഷേത്രത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കും . അതേസമയം വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും മന്ത്രി  വ്യക്തമാക്കി.

ജൂൺ 15ന് വിർച്ച്വൽ ക്യു ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. ഇതിനായി ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. 

അതേ സമയം ,ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം ആകും അനുവദിക്കുക. വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളുവെന്നും മന്ത്രി പറഞ്ഞു. ഒരനിശ്ചിത സ​മ​യ​ത്തി​ന് അ​ര മ​ണി​ക്കൂ​ര്‍ മുൻപേ വി​വാ​ഹ സം​ഘം മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ത്ത​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​ര്‍ കോ​വി​ഡ് ഇ​ല്ലെ​ന്നു സാ​ക്ഷ്യ​പ​ത്രവും ന​ല്‍​ക​ണം.

Readers Comment

Add a Comment