Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായാ ആരാധനാലയങ്ങളിൽ ഒന്നായ തിരുമല തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രം ഉടൻ ഭക്തർക്കായി തുറന്ന് കൊടുക്കുമെന്ന് ക്ഷേത്രം അധികൃതർ. രാജ്യം കടന്നുപോകുന്ന അൺലോക്ക് ഒന്നിന്റെ ഭാഗമായി ആരാധനാലയങ്ങൾക്ക് ഇളവ് നല്കിയതിനെത്തുടർന്നാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്. വർധിച്ച ഭക്തജനത്തിരക്കും ഉയർന്ന ക്ഷേത്ര വരുമാനവും കൊണ്ട് കീർത്തിയേറിയ ക്ഷേത്രത്തിൽ പക്ഷെ ഈ ഘട്ടത്തിൽ ദിവസം ആറായിരം ഭക്തരെ മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. എത്തുന്ന എല്ലാവർക്കും നിർബന്ധമായി മാസ്ക്ക് ധരിച്ചിരിക്കണം. ഓരോ ഭക്തരും തമ്മിൽ കുറഞ്ഞത് 6 അടി ദൂരം ഉണ്ടായിരിക്കണമെന്നും സർക്കാർ നൽകിയ നിർദേശത്തിൽ പറയുന്നു. സാമൂഹ്യ അകലം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിക്രമങ്ങളും ജൂൺ 11 ന് പൂർത്തിയാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

Readers Comment

Add a Comment