Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാസങ്ങൾക്ക് ശേഷം വീണ്ടും ഭക്തി നിർഭരമായി പുണ്യ സ്ഥലമായ മദീന. മദീന ജുമാ നമസ്ക്കാരത്തിന് പതിനായിരങ്ങളാണ് എത്തിയത്. കോവിഡ് രോഗം ഉയർത്തിയ വെല്ലുവിളിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വിശ്വാസികൾ ഒരുമിച്ച് ഒത്തുകൂടുന്നത്. ഉന്നത പണ്ഡിതസഭയുടെ നിര്‍ദേശപ്രകാരം രണ്ടു മാസം മുൻപാണ് കോവിഡ് ഭീതി മൂലം ഈ പുണ്യസ്ഥലം അടച്ചിട്ടത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ജുമാ നമസ്ക്കാരത്തിനായി ഇന്ന് പള്ളി വീണ്ടും തുറന്നത്. നിശ്ചിത അകലം പാലിച്ച്‌ കൊണ്ടാണ് വിശ്വാസികൾ നമസ്ക്കരിച്ചത്. വിശ്വാസികള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കാനും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ കൈകൊണ്ടിരുന്നു. വിശ്വാസികൾ മാസ്ക്ക് ധരിച്ചുകൊണ്ടാണ് പള്ളിയിലേക്കെത്തിയത്. പ്രഥമ ഘട്ടത്തില്‍ മദീനയിലെ പ്രവാചക പള്ളിയില്‍ ആകെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ 40 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കി. 

Readers Comment

Add a Comment