Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:54 am
  • 20th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന്  നിര്‍ത്തിവെച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥ നിര്‍മ്മാണം പുനരാരംഭിച്ചു.കോവിഡ് 19 ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഇത്തവണത്തെ രഥയാത്ര ഏതുതരത്തില്‍ നടക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കെയാണ്  രഥ നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

പുരി രഥ നിര്‍മ്മാണം ഒരു മതപരമായ ചടങ്ങല്ല. ഒരു നിര്‍മ്മാണ പ്രവര്‍ത്തനമാണ്. അതിനാല്‍ കൊറോണ നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ രീതിയാണ് നടക്കുന്നത്. അതിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനത്തിനും തടസ്സം നേരിട്ടിട്ടില്ലെന്നും പുരിയിലെ രാജാവെന്ന സ്ഥാനം വഹിക്കുന്ന ഗജപതി ദിബ്യാസിംഗ്‌ദേവ് അറിയിച്ചു.

അതേസമയം ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഇത്തവണത്തെ രഥയാത്ര ജൂണ്‍ 23നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മിറ്റി അറിയിച്ചു. പത്തുലക്ഷത്തിലധികം ജനങ്ങള്‍ വന്നുചേരുന്ന മഹാഉത്സവമാണിത്. മാര്‍ച്ച് 20-ാം തീയതി ലോക്ഡൗണ്‍ ദിവസം മുതല്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ അടച്ചിരിക്കുകയാണ്.

Readers Comment

Add a Comment