Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാളെയാണ് തൃശൂർ പൂരം, പക്ഷെ പൂരത്തിന്റെ പ്രധാന പങ്കാളി ക്ഷേത്രങ്ങളിലെ അകത്തെ ചടങ്ങുകളിൽ എല്ലാം കഴിയും. അതേ സമയം, ഒരാനപ്പുറത്ത് പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം കളക്ടറോട് അനുമതി തേടിയെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സാമ്പിൾ നടക്കേണ്ടിയിരുന്നത്. എന്നാൽ വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ ദീപസ്‌തംപത്തിൽ വിളക്ക് തെളിയിച്ച് സാമ്പിളിനെ പ്രതീകാത്മകമാക്കുകയായിരുന്നു. പൂരം വിളംബരത്തിനായി കുറ്റൂർ നെയ്തലക്കാവ് ഭഗവതി എത്തി തെക്കേഗോപുര നട തുറക്കേണ്ടതാണ്. പക്ഷെ, ഘടകക്ഷേത്രങ്ങൾ പൂരം ചടങ്ങുകൾ ഒഴുവാക്കിയതിനാൽ ഇതും വേണ്ടെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിൻറെ നിർദ്ദേശം. ഇതിനു പകരമായി നിലവിളക്കുകൾ തെളിയിക്കും.
കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരം ചടങ്ങുകളിൽ ഒതുക്കാൻ മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. പിന്നീടാണ് കൊടിയേറ്റിന് അനുമതി നൽകിയത്. തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങ് വെള്ളിയാഴ്ച്ചയാണ് നടക്കേണ്ടത്. ഇതും ഉണ്ടാവില്ല. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളു എന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.
24.32°C








