Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:52 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ഡൗൺ ലംഘിച്ച് രാത്രി പള്ളിയിൽ തറാവീഹ് നമസ്കാരം
നടത്തിയ അഞ്ചുപേർ പിടിയിൽ . പരപ്പനങ്ങാടി ചാപ്പപ്പടി ഹിദായ നഗറിലെ പള്ളിയിൽ രഹസ്യമായി നമസ്കാരം നടത്തിയ അബ്ദുൽ ഷുക്കൂർ , സെയ്തലവി , അബ്ദുറഹിമാൻ , കബീർ , മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വാതിലുകളും ജനലുകളും അടച്ച് ലൈറ്റണച്ച ശേഷമായിരുന്നു പള്ളിക്കുള്ളിൽ ഇവർ പ്രാർഥന നടത്തിയത്. രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും  കേസ് എടുത്ത്  ജാമ്യത്തിൽ വിട്ടതായും പോലീസ് അറിയിച്ചു . അതേസമയം കഴിഞ്ഞദിവസം മറ്റൊരു പള്ളിയിൽ തറാവീഹ് നമസ്കാരം നടത്തിയ ഏഴുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടിയിരുന്നു. ചെട്ടിപ്പടിയിൽ ഹെൽത്ത് സെന്ററിന് സമീപത്തെ നമസ്കാര പള്ളിയിലായിരുന്നു സംഭവം. ഇത് കൂടാതെ ചങ്ങരംകുളത്ത് അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ചിയ്യാനൂരിൽ കൂട്ടംചേർന്ന് പള്ളിയിൽ പ്രാർഥന നടത്തുന്നത് അറിഞ്ഞ് ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലെ സംഘം എത്തിയാണ് പരിസരവാസികളായ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തത്.

 

Readers Comment

Add a Comment