Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:22 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിനെതിരായ പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധതയറിയിച്ച്തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍. പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് കോവിഡ് 19 രോഗം ഭേദമായ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങളാണ് അറിയിച്ചത്.  ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍കസില്‍ കഴിഞ്ഞ മാസം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണിവര്‍. ഇവരില്‍ 25 പേര്‍ ഇതുവരെ പ്ലാസ്മ ദാനം ചെയ്തുകഴിഞ്ഞതായും വിവരമുണ്ട്. സുല്‍ത്താന്‍പുരി, നരേല എന്നിവിടങ്ങളിലെ ക്വാറന്റൈയ്ന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് കോവിഡിനെതിരായ പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.

നിസാമുദീന്‍ മര്‍ക്കസില്‍ നിന്നും ഒഴിപ്പിച്ച 2300 ഓളം പേരില്‍ 1080 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ വലിയൊരു വിഭാഗം രോഗം ഭേദമായി ആശുപത്രികളില്‍ നിന്നും പുറത്തെത്തിയിട്ടുണ്ട്.കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും കോവിഡിനെ ചെറുക്കുന്നു ആന്റിബോഡികള്‍ അടങ്ങിയ പ്ലാസ്മ എടുത്ത് രോഗികളില്‍ കുത്തിവെക്കുന്നതാണ് പ്ലാസ്മ തെറാപ്പിയിലെ രീതി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളിലാണ് ഈ ചികിത്സാ രീതി പ്രയോഗിക്കുന്നത്.ഏപ്രില്‍ 16നാണ് ഐ.സി.എം.ആര്‍ പ്ലാസ്മ തെറാപിക്ക് അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആറ് പേരിലാണ് ആദ്യം പ്ലാസ്മ തെറാപി പരീക്ഷിച്ചത്. 

Readers Comment

Add a Comment