Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:06 am
  • 10th August, 2026
  • Light Rain
27.05°C27.05°C
  • Humidity: 83 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അംശവടിയിൽ അടിവസ്ത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർട്ടൂണിനു കേരള ലളിതകലാ അക്കാദമി പുരസ്കാരം നൽകിയതിനെതിരെ വിമർശനം ഉയർന്നു വന്ന  സാഹചര്യത്തിൽ , കാർട്ടൂൺ, മതചിഹ്നങ്ങളെ അവഹേളിക്കുന്നതായും അവാർഡ് നൽകിയ തീരുമാനം  പുനഃ പരിശോധിക്കണമെന്നും പറഞ്ഞ മന്ത്രി  എ .കെ ബാലന്റെ  പ്രസ്താവനയ്‌ക്കെതിരെ  ശക്തമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത് .ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചു      വാചാലരാകുകയും  നവോത്‌ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന    നിലപാടുകൾ സ്വീകരിക്കുകയും  ചെയ്യുന്ന സർക്കാരിന് ഏതേലും ഒരു മതത്തിൽ മാത്രം നവോത്‌ഥാനം   ഉണ്ടാക്കിയാൽ മതിയോ എന്നാണ് വിമർശകർ ചോദിക്കുന്നത്. മുൻപ് സരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ച സംഭവത്തെ  ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞു  ഇടതു പക്ഷം ഉൾപ്പെടെ  അനുകൂലിച്ചിരുന്നു. അന്നില്ലാത്ത വ്രണപ്പെടൽ ഇന്നുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യം ന്യായമാണ് . ക്രിസ്തീയ  സഭകളിലുൾപ്പെടെ സമൂഹത്തിലുള്ള ജീർണതകളും  പുഴുക്കുത്തുകളും   തന്റെ സർഗാത്മക സൃഷ്ടിയിലൂടെ ഒരു കലാകാരൻ തുറന്നു കാട്ടുന്നതിൽ എന്താണ് തെറ്റ്  ?  അവാർഡ് തീരുമാനം പുനഃപരിശോധിക്കാനുള്ള ലളിതകലാ അക്കാഡമിയുടെ  തീരുമാനം  അന്യായമാണ് .   അതിനെ   ബഹുഭൂരിപക്ഷം വരുന്ന  ക്രിസ്തീയ സഭ വിശ്വാസികൾ പോലും അംഗീകരിക്കില്ല .

Readers Comment

Add a Comment