Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,thrissur pooram,flagoff,temple,without,celebrations,i2inews

കോവിഡ് നിബന്ധനകൾ പാലിച്ച് കൊണ്ട് ആഘോഷങ്ങൾ ഇല്ലാതെ തൃശൂർ പൂരത്തിന് കൊടിയേറി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ആളും ആരാവും ഇല്ലാതെ ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം നടത്താൻ തീരുമാനിച്ചത്. ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം നടത്തുന്നത്. 

തൃശൂർ പൂരം പൂർണ്ണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താൻ തന്നെ ആയിരുന്നു പാറമേക്കാവും, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനം. കൊടിയേറ്റിന് അമ്പലത്തിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ പാടില്ലെന്ന് ജില്ലാ ഭരണകൂടവും, പൊലീസും നിർദ്ദേശം നൽകിയിരുന്നു. അതേ സമയം, ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്നും കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പുറത്ത് പൊലിസിന്‍റെ കര്‍ശന നിരീക്ഷണവും ഉറപ്പാക്കിയിരുന്നു.

തിരുവമ്പാടിയിൽ 11:30നും പാറമേക്കാവിൽ 12 മാനിക്കുമായിരുന്നു ചടങ്ങ്.ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി. ചടങ്ങിൽ 5 പേർ മാത്രമേ അകത്ത്  ഉണ്ടായിരുന്നുള്ളൂ. ലോക്ക് ഡൗൺ നിബന്ധനകൾ എല്ലാം തന്നെ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. 

Readers Comment

Add a Comment