Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പരമകാരുണ്യവാനായ അള്ളാഹുവിനു വേണ്ടി വിശ്വാസികൾ ഏറ്റവുമധികം ത്യാഗം സഹിക്കുന്ന പുണ്യ മാസം. പകലിരവുകൾ പ്രാർത്ഥനയിലാണ്ട് വൃതമനുഷ്ടിച്ച് ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപെടുന്ന അനുഗ്രഹീത മാസം കൂടിയാണ് റമദാൻ മാസം. വിശ്വാസികളുടെ പാപങ്ങൾ പൊറുത്ത് അല്ലാഹുവിനോട് കൂടുതൽ അടുക്കാനും റമദാൻ മാസം വഴിയൊരുക്കുന്നു.
ഒരു മാസം നീണ്ടു നിൽക്കുന്ന കഠിനമായ വൃതാനുഷ്ടാനം. ഏഴ് വയസ്സുമുതൽ അള്ളാഹുവിന് വേണ്ടി വൃതമനുഷ്ടിക്കാൻ ഓരോ വിശ്വാസിയേയും ഇസ്ലാം പഠിപ്പിക്കുന്നു. സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെ ഒരിറ്റ് വെള്ളം പോലും കുടിക്കാതെ ത്യാഗം സഹിക്കുന്ന വിശ്വാസികൾ. തികച്ചും അല്ലാഹുവിന്റെ അനുഗ്രഹമാണ് ഓരോ വിശ്വാസികളേയും ഇതിൽ പിടിച്ചു നിർത്തുന്നത് .പാവങ്ങളുടെയും പട്ടിണിക്കാരുടെയും വിശപ്പ് അളക്കാൻ സാധിക്കുന്ന മറ്റൊരു മതാചാരം ഇല്ലെന്നു തന്നെ കരുതാം.
എല്ലാ മാസവും തന്റെ ജീവിത മാർഗത്തിനായി നേടിയതിന്റെ ഒരു ഭാഗം അതിനു കാരണമായ സമൂഹത്തിനും മറ്റുള്ളവർക്കുമായി ദാനം ചെയ്യണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്ന മറ്റൊരു പാഠം. എന്നാൽ റമദാൻ മാസത്തിൽ തന്റെ അന്നത്തിനായി ഒന്നും ഇല്ലെങ്കിൽ കൂടി മറ്റുള്ളവന് ദാനം ചെയ്യുന്നതിൽ കൂടുതൽ പ്രാധാന്യം കാണുന്നു. കാരണം,മറ്റുള്ളവന് കൊടുക്കുന്നത് ജീവിതത്തിൽ അനുവാര്യമാണെന്നും അതിലൂടെ ലഭിക്കുന്ന സന്തോഷം അർത്ഥവത്തുള്ള ഒന്നാണെന്നും റമദാൻ മാസം ഓർമിപ്പിക്കുന്നു.
ഈ വർഷം പുണ്യ പൂക്കാലമായ റമദാൻ മാസം എത്തുമ്പോൾ കോവിഡ് എന്ന മഹാമാരിയിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്. പള്ളികളിലെ തറാവീഹ് നമസ്ക്കാരവും, സന്തോഷത്തിന്റെ കൂട്ടായിമയായ ഇഫ്ത്താർ പരിപാടികളും ഉപേക്ഷിച്ച് കൊണ്ടാണ് ഇസ്ലാ മത വിശ്വാസികൾ നോമ്പിനെ സ്വീകരിക്കുന്നത്.
ഈ നോമ്പ് കാലത്ത് വിശ്വാസികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ആരോഗ്യകരമായ ഭക്ഷണ ക്രമീകരണം. നോമ്പുമായി പൊരുത്തപ്പെടാൻ ചിലർക്ക് ദിവസങ്ങളോ ആഴ്ച്ചയോ വേണ്ടി വന്നേക്കാം...അതെ പോലെ എണ്ണയിൽ വറുത്ത് കോരിയതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ നോമ്പ് കാലം ആരോഗ്യ പൂർണ്ണമായും മാറ്റാൻ സാധിക്കുന്നു.
ശുദ്ധമായ വെള്ളവും ഈത്തപ്പഴവും കഴിച്ച് നോമ്പ് തുറക്കുന്നത് വളരെ അധികം ഗുണമേറിയ ഒന്നാണ്. ഇത് ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ഒന്നാണ്. ഈത്തപ്പഴത്തിലെ ഉയർന്ന തോതിലുള്ള പോഷകങ്ങൾ കാരണം ശരീരം പെട്ടെന്ന് ആഗിരണം ചെയ്യപെടുന്നതിലൂടെ അമിത വിശപ്പിനും തടയിടുന്നു. എല്ലാറ്റിലും ഉപരി അള്ളാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചതും ഈ രീതി പിൻപറ്റാനാണ്.
അതേ സമയം,കടുത്ത രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം നോമ്പനുഷ്ടിക്കാൻ ശ്രമിക്കുക. ഇസ്ലാമിലും അതിനായുള്ള ഇളവുകൾ അനുവദിക്കുന്നു.
ക്ഷമയും കരുതലും ഏറ്റവും അധികം വേണ്ട മാസം കൂടിയാണ് റമദാൻ. അതിനാൽ ലോകം നേരിടുന്ന ഈ ഒരു പ്രതിസന്ധിയിൽ വിശ്വാസികൾ ജാഗ്രതയോടെയും കരുതലോടെയും സ്വന്തം വീട്ടിൽ തന്നെ കുടുംബാംഗങ്ങളും ഒത്ത് വൃതം അനുഷ്ടിച്ച് പ്രാർത്ഥനയിൽ മുഴുകുന്നതിലൂടെ മറ്റൊരു ധീരതയുടെ ചരിത്രം ആണ് സൃഷ്ടിക്കപ്പെടുന്നത്.
23.71°C








