Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,thrissur pooram,kodiyett,flagoff,i2inews

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയതിനാൽ തൃശൂർ പൂരം വേണ്ടെന്നു വെച്ചിട്ടും കൊടിയേറ്റം നടത്താൻ തീരുമാനം. പാറമേക്കാവ് വിഭാഗത്തിന്റെതാണ്  തീരുമാനം. ഈ മാസം 26നാണ് കൊടിയേറ്റം നടക്കുന്നത്. എന്നാൽ കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം.അതേസമയം,എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തുവെന്ന് ദേവസ്വം അധികൃതർ അറിയിച്ചു . 

അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊടിയേറ്റം നടത്തുക. തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂർ പൂരത്തിന് തുടക്കമാകുന്നത്. തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന.

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൂരം പൂർണമായി ഒഴിവാക്കാനായിരുന്നു  സർക്കാരിന്റെ നിർദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത് .ചടങ്ങിൽ അഞ്ചിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല എന്നാണ് ദേവസ്വം ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്. എന്നാൽ ലോക്ക്ഡൗൺ ലംഘിച്ച് കൊടിയേറ്റത്തിന് കൂടുതൽ ആളുകളെത്തിയാൽ പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ നിയമനടപടി നേരിടേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

Readers Comment

Add a Comment