Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,vishu,kerala,temple,customs,no celebrations,covid19,lock down,i2inews

വിഷുപ്പുലരിയിൽ ക്ഷേത്രങ്ങളിലെ ചടങ്ങുകൾ മുറ തെറ്റാതെ നടന്നു. എന്നാൽ  ലോക്ഡൗൺ മൂലം  ഭക്തർക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനമില്ല.കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം പതിവു പൂജകൾക്കു പുറമേ പ്രത്യേക പൂജകളും നടന്നു. എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കിയിരുന്നു. ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ആചാരങ്ങൾ മാത്രം പാലിച്ചുകൊണ്ടാണ്  ക്ഷേത്രങ്ങളിൽ ഇത്തവണ വിഷു ദിനം ആഘോഷിച്ചത്.

ചില ഭക്തർ ക്ഷേത്രങ്ങൾക്ക് പുറത്ത് എത്തി ദേവീ ദേവൻമാരെ വണങ്ങി. അതേസമയം ഭക്തർ തടിച്ചു കൂടാൻ സാധ്യതയുള്ള ക്ഷേത്രങ്ങളിലെല്ലാം പോലീസിന്റെ പ്രത്യേക കാവലും ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം , പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാംവിഷുക്കണി ദർശനത്തിനായി ആയിരങ്ങളാണ് സാധാരണ  എത്താറുള്ളത്.
ഇത്തവണ അതുണ്ടായില്ല. 

രാജകുടുംബാംഗങ്ങൾക്ക് പുറമേ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ഷേത്രം ജീവനക്കാർക്ക് മാത്രമാണ് ശ്രീ പത്മനാഭന് മുന്നിൽ ഒരുക്കിയിരുന്ന വിഷുക്കണി കണ്ട് തൊഴാൻ ഭാഗ്യം സിദ്ധിച്ചത്. പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നിൽ എത്തി നിരവധി ഭക്തരാണ് വിഷുക്കണി ദർശിച്ചത്.

Readers Comment

Add a Comment