Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:12 am
  • 20th April, 2024
  • Overcast Clouds
30.4°C26.82°C
  • Humidity: 91 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമപുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓർമകളുമായാണ് വിശ്വാസികൾ ദുഃഖവെളളി ആചരിക്കുന്നത്.പാപമില്ലാത്ത പരിശുദ്ധനായവൻ പാപികളായ മനുഷ്യരെ പ്രതി പാപച്ചുമടും പേറി കുരിശിൽ പരമയാഗമായ അനുഭവം.രാവിലെ മുതല്‍ വൈകുന്നേരംവരെ നീളുന്നതാണ് പ്രാര്‍ഥനചടങ്ങുകള്‍. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും, ഇതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്. കേരളത്തിൽ  മലയാറ്റൂര്‍ അടക്കം പ്രധാന കുരിശുമലകളില്‍ വിശ്വാസികള്‍ കുരിശുമല കയറ്റം നടത്താറുണ്ടായിരുന്നു. ഇക്കുറി കൊറോണ -കോവിഡ് 19 മൂലം ഇത് ഒഴിവാക്കപ്പെടുന്നു  എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും .... എങ്കിലും വിശ്വാസ സമൂഹം  മാനവ സമൂഹത്തിൻ്റെ സമാധാനത്തിനായ് പ്രാർത്ഥനയിൽ മുഴുകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് പള്ളികളിൽ ശുശ്രുഷകൾ നടക്കുകന്നത്.വിശ്വാസികൾക്ക് ശുശ്രുഷകൾ വീട്ടിലിരുന്നു കാണുവാൻ  പല പള്ളികളും ഫേസ്ബുക്,യൂട്യൂബ്, വഴി ലൈവ് സ്ട്രീമിങ്ങിനുള്ള ക്രമീകരണം നടത്തിയിരുന്നു. 

Readers Comment

Add a Comment