Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരം ഈ വർഷം വെറും ചടങ്ങായി മാത്രമേ കൊണ്ടാടുകയുള്ളൂ എന്ന് തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സഹ്യചര്യങ്ങൾ ഒഴിവാക്കേണ്ടതിനാലാണ് നടപടി. 200 വർഷത്തെ ചരിത്രമുള്ള ,കേരളത്തിന്റെ ആകെ അഭിമാന സ്തംഭമായ ഉത്സവമാണ് 58 വർഷങ്ങൾക്ക് ശേഷം ചടങ്ങുകൾ മാത്രമായി ചുരുക്കുന്നത്.
കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തൃശൂർ പൂരത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂരം ഓരോ തൃശൂർകാരന്റെയും സ്വകാര്യ അഹങ്കാരം കൂടിയാണെന്നാണ് പറയപ്പെടുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവതമാർ വടക്കുംനാഥനു മുന്നിൽ വരുന്ന തൃശൂർ പൂരം ഇത്തവണ മേയ് 3നാണ്. എന്നാൽ കോവിഡ് ഭീതിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് കൊണ്ട് ഇക്കൊല്ലം പൂരം ആഘോഷമായി കൊണ്ടാടരുത് എന്ന് ദേവസ്വങ്ങൾ ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ മുത്തുക്കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് മുതലായവയാണ് ലോകമെമ്പാടുമുള്ള പൂരപ്രേമികളെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നത്.
23.71°C








