Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത എട്ട് പേര്‍ കൂടി കോഴിക്കോട് നിരീക്ഷണത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് കോവിഡ് കെയര്‍ സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശികളുടെ എണ്ണം 21 ആയി. ആദ്യം നിരീക്ഷണത്തിലാക്കിയ 13 പേരില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊല്ലത്ത് നിന്ന് നിസാമുദ്ദീനില്‍ പോയവരില്‍ ഒരാള്‍ക്ക് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവായതായാണ് വിവരം. അതേസമയം നിസാമുദ്ദീനില്‍ നിന്നും ധാരാവിയില്‍ പോയി മാര്‍ച്ച് 24 ന് ശേഷം കോഴിക്കോട് എത്തിയതായി മഹാരാഷ്ട്ര പോലീസ് പറയുന്നവരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ കോഴിക്കോട് നിരീക്ഷണത്തിലുള്ള ആരും ധാരാവിയില്‍ പോയതായി വിവരമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
23.71°C








