Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസെടുത്തു. ക്വറന്റെയ്ന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഐ പി സി സെഷന്‍ 271, 188 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് മതസമ്മേളനത്തില്‍ പങ്കെടുത്തത്.തബ്‌ലീഗില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമായ 25,000 പേരെ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരക്കാര്‍ക്ക് പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വിലക്ക് ലംഘിച്ച് മതസമ്മേളനത്തില്‍ പങ്കെടുത്ത 14 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനം.
22.81°C








