Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:44 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kumbamela

മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഹരിദ്വാറിൽ 2021-ൽ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കാണ് പണം കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിച്ചത്.
ഉത്തരാഖണ്ഡ് സർക്കാരിന്റെ അഭ്യർഥന മാനിച്ച് പ്രത്യേക സഹായധനം എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്. കുംഭമേളയ്ക്കുവേണ്ടി വൻതുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു. 

അഞ്ച് കോടി ജനങ്ങൾ മഹാകുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമേളയുടെ സുരക്ഷാ ക്രമീകരണങ്ങളടക്കം ഉത്തരാഖണ്ഡ് സർക്കാർ തുടങ്ങിക്കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ളവയാണ് തുടങ്ങിയത്.

Readers Comment

Add a Comment