Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,delhi,Nizamuddin dargah,covid19,isolation,i2inews

ഡൽഹി നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിൽ തബ് ലീഗ് ജമാഅത്ത്‌ നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ഡൽഹി നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത വിദേശികൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തി.തുടർന്ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്,അതിരംപട്ടിണം,കോയമ്പത്തൂർ,സേലം എന്നിവിടങ്ങളിലെ പള്ളികളിൽ പ്രഭാഷണം നടത്തിയതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തെ കണക്കിലെടുത്ത് കൂടുതൽ പേരെ  ഇപ്പോഴും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്.ആശുപത്രിയിൽ എത്തിച്ച 170ൽ അധികം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

അതേ സമയം തമിഴ് നാട്ടിൽ രോഗം സ്ഥിരീകരിച്ച മലയാളി ഡോക്ടർ ചികിത്സിച്ചത് പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത വ്യക്തിയെ.റെയിൽവേ ജീവനക്കാരൻ ഈറോഡിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു.നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത തായ്‌ലൻഡ് സ്വദേശികൾ ആണ് ഈറോഡിൽ പ്രാർത്ഥനാ ചടങ്ങ് നടത്തിയതെന്നും വ്യക്തം.

തെലങ്കാനയിലെ 12 ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തതായും അതിൽ 380 പേരെ ഇതുവരെ തിച്ചറിഞ്ഞു എന്നും സർക്കാർ അറിയിച്ചു.ചടങ്ങിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്യണം എന്ന് തെലങ്കാന സർക്കാർ ഇതിനോടകം അറിയിച്ചിരുന്നു. ചടങ്ങിൽ ഇരുപത്തി രണ്ട് മലയാളികൾ അടക്കം പങ്കെടുത്തതായും  റിപ്പോർട്ടുകൾ ഉണ്ട്. തബ്ലീഗ് ജമാഅത്ത് അധികൃതർക്ക് എതിരെ കേസ് എടുക്കണം എന്നും ദില്ലി സർക്കാർ ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment