Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:14 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,tirupati temple,covid19,closed,i2inews

കോവിഡ് 19 രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുപ്പതി ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചു.ദിനം പ്രതി നിരവധി ഭക്തർ ആണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്.അതിനാൽ ഇന്ന് മുതൽ പുതിയ തീരുമാനമുണ്ടാകുന്നതുവരെ ക്ഷേത്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ നേരത്തെ തന്നെ ക്ഷേത്രം അധികൃതർ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ നിര്‍ദേശങ്ങള്‍ മറികടന്ന് ആളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി ആള്‍ക്കൂട്ടം തടയേണ്ടത് അത്യാവശ്യമായ സാഹചര്യമാണ്. തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ ആണ്.അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡിന്റെ സാമൂഹ്യ വ്യാപനം നടന്നതായി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് തന്നെ ഇപ്പോൾ  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Readers Comment

Add a Comment