Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാന്തപുരം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിശ്വാസികളോട് പറഞ്ഞത്. വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിന് യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കണമെന്നു നിര്‍ബന്ധമില്ല. രോഗഭീതിയുണ്ടാവുന്ന അവസ്ഥയും ഒരാള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാതിരിക്കാനുള്ള ന്യായങ്ങളിലൊന്നാണ്. യാത്രക്കാരും രോഗപ്രസരണത്തിന് സാധ്യതയുള്ളവരും കൂടുതലായി സംഗമിക്കുന്ന നഗരങ്ങളിലെ പള്ളികള്‍ നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക് രോഗഭീതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമായി ഗണിക്കാമെന്നും കാന്തപുരം പറഞ്ഞു.
23.71°C








