Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം ജില്ലയിൽ കൊറോണ പ്രതിരോധത്തിന് സർക്കാർ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും പിന്തുണ നൽകുമെന്ന് മതമേധാവികൾ അറിയിച്ചു. കളക്ടറേറ്റിൽ മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. മതപരമായ പ്രാർഥനകൾക്കും ആചാരാനുഷ്ടാനങ്ങൾക്കുമായി കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കും. വലിയ ആൾക്കൂട്ടമുണ്ടാകുന്ന ഉത്സവങ്ങളും ആഘോഷ പരിപാടികളും മാറ്റി വെക്കും. ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പുകൾ പരമാവധി ആളുകളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും അവർ പറഞ്ഞു. സാമൂഹ്യ രോഗ വ്യാപനം ഒഴിവാക്കുന്നതിന് ആചാരാനുഷ്ടാനങ്ങൾ ചടങ്ങു മാത്രമായി പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും സഹകരിക്കണമെന്ന് കളക്ടർ പറഞ്ഞു.
കർശന നിയന്ത്രണങ്ങൾ ഉള്ളപ്പോഴും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും ഉത്‌ഘാടനങ്ങളും ചില മെത്രാന്മാർ തലസ്ഥാനത്ത് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചത്.
23.71°C








