Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ ബാധിച്ചാൽ കുർബാനയ്‌ക്കല്ല, കർത്താവിനു പോലും രക്ഷിക്കാനാവില്ല! കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്ത് ആദ്യമായി ഒരു വൈദികൻ മരണമടഞ്ഞ വാർത്ത ഇറ്റലിയിൽ നിന്നു തന്നെ. ക്രിമോണയിലെ മാഗിയോർ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു, എഴുപത്തിയഞ്ചുകാരനായ മോൺ. ഡോൺ വിൻസെൻസോ റിനിയുടെ മരണം.
കത്തോലിക്കാ സഭയുടെ ഏറ്റവും പഴക്കമേറിയ സുവിശേഷ പ്രസിദ്ധീകരണമായ ലാ വിറ്റാ കറ്റോലിക്കയുടെ എഡിറ്റർ ആയി മുപ്പതു വർഷം സേവനമുഷ്ഠിച്ച അദ്ദേഹം, വിരമിച്ചതിനു ശേഷവും ലാ വിറ്റയിലും മറ്റ് ഇറ്റാലിയൻ പ്രസിദ്ധീകരണങ്ങളിലും സുവിശേഷ ലേഖങ്ങൾ എഴുതുന്നുണ്ടായിരുന്നു. നാലു വർഷം മുമ്പ് ശതാബ്ദി ആഘോഷിച്ച ലാ വിറ്റ കറ്റോലിക്കയിൽ ഏറ്റവും ദീർഘകാലം പത്രാധിപരായിരുന്നതും മോൺ. റിനി ആയിരുന്നു.
ഇറ്റലിയിലെ നാഷണൽ കാത്തലിക് വീക്കിലി ഫെഡറേഷൻന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആയി 1999 മുതൽ 2004 വരെ സേവനമനുഷ്ഠിച്ച ഇദ്ദേഹം പിന്നീട് സൊസൈറ്റി ഫോർ റിലിജിയസ് ഇൻഫർമേഷന്റെ ഡയറക്ടർ ആയി. വൈദികജീവിതത്തിനിടെ താൻ പരിചയപ്പെടുകയും, മറക്കാനാകാത്ത ഓർമ്മകൾ അവശേഷിപ്പിക്കുകയും ചെയ്ത പതിനേഴ് പുരോഹിക ശ്രേഷ്ഠന്മാരെക്കുറിച്ച് മോൺ. റിനി എഴുതിയ അൺനോൺ സോൾജിയേഴ്സ് എന്ന ഗ്രന്ഥം കത്തോലിക്കാ സഭാ വിശ്വാസികൾക്കു പ്രിയപ്പെട്ടതാണ്. എ ടേസ്റ്റ് ഫോർ ട്രൂത്ത് എന്ന പേരിൽ ഒരു നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഒരു വൈദികനായിരിക്കുക എന്നത് ഏറ്റവും മനോഹരമായ അനുഭവമാണെന്ന് അഭിമുഖങ്ങളിൽ പറയുമായിരുന്ന മോൺ. ഡോൺ വിൻസെൻസോ റിനി, സഭയുടെ വിശ്വാസ്യതയ്ക്കും പരിശുദ്ധിക്കും കളങ്കമേല്പിക്കുന്ന വൈദികരുടെ പ്രവൃത്തികളിൽ വേദനിക്കുകയും ചെയ്തിരുന്നു. വളർന്നുവരുന്ന കാനനമല്ല, വീഴുന്ന വൃക്ഷമാണ് ഏറെ ശബ്ദം സൃഷ്ടിക്കുന്നത് എന്ന ചൊല്ല് വൈദികസമൂഹത്തെ അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. 'വൈദികരുടെ ഉത്തരവാദിത്വം വലുതാണ്. സഭയെക്കുറിച്ച് വിശ്വാസികളുടെ മനസ്സിൽ അനുകൂലമോ പ്രതികൂലമോ ആയ പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ വൈദികരുടെ പ്രവൃത്തികൾക്ക് വലിയ പങ്കുണ്ട്.'- അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
മോൺ. റിനിയുടെ സംസ്കാരം ക്രിമോണയിലെ സെമിത്തേരിയിൽ നടക്കും. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആൾക്കൂട്ടത്തിനു വിലക്കുള്ളതിനാൽ പള്ളിയിലെ ചടങ്ങുകൾ മാത്രമെ ഉണ്ടാകൂ. അതേസമയം, കൊറോണ ബാധിച്ച് മറ്റു ചില വൈദികർ മരണമടഞ്ഞതായും സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇരുപതോളം വൈദികർ രോഗ ബാധ കാരണം ആശുപത്രിയിലാണ്.
23.71°C








