Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,save kidney foundation,food distribution,pongala,i2inews

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് പതിമൂന്നാം തിയ്യതി നടന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സേവ് കിഡ്നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അന്നദാനം നടന്നു. പ്രമുഖ നർത്തകിയും, നാട്യപ്രിയ സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടറുമായ ഡോ. ദ്രൗപതി പ്രവീണാണ് അന്നദാനത്തിന് തുടക്കം കുറിച്ചത്. പൊങ്കാലയ്‌ക്കെത്തിയ ആയിരക്കണക്കിന് ഭക്തരും, സേവ് കിഡ്നി ഫൗണ്ടേഷന്റെ നൂറു കണക്കിന് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 

പുതിയകാവിലമ്മയുടെ പ്രീതിക്കായി അർപ്പിക്കുന്ന നൈവേദ്യങ്ങളിൽ സുപ്രധാനമാണ് പൊങ്കാല. വ്രതശുദ്ധിയോടെ പൊങ്കാല അർപ്പിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയ്ക്കായി എത്തിയത്. 

അന്നമയകോശത്തോളം വ്യാപകമായ ഭക്തിയുടെ പ്രതീകമെന്ന നിലയ്ക്ക് നിവേദ്യത്തിലുള്ള ദ്രവ്യത്തെ സങ്കൽപ്പിച്ചാണ് ക്രിയ. നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ട് മനസ്സ് പൂർണമായി ദേവിയെ കേന്ദ്രീകരിച്ചു കൊണ്ടാവണം പൊങ്കാല സമർപ്പിക്കുവാൻ. ശരീരമാകുന്ന മൺകലത്തിൽ ,ജ്ഞാനമാകുന്ന അരിമണികൾ സത്ചിന്തകളോടെ തിളച്ചുമറിയുന്നു. ക്ഷേത്രത്തിലെ പണ്ടാരഅടുപ്പ് ക്ഷേത്രമേൽശാന്തി കൊളുത്തിക്കഴിഞ്ഞാൽ അതിൽ നിന്ന് അഗ്നി പകർന്ന് പ്രദേശത്തെ അടുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നു. 

പൊങ്കാലനൈവേദ്യം പൂർണമാകുമ്പോൾ ക്ഷേത്രപൂജാരിമാർ വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലകലങ്ങളിൽ തീർത്ഥം തളിച്ച് ദേവിയ്ക്ക് നിവേദിക്കുന്നു. ഭക്തിനിർഭരതയോടും സൂക്ഷ്മതയോടും ചെയ്യുന്ന ഈ കർമ്മത്തിന്റെ ഫലമായി അന്നമയപ്രാണമയ കോശങ്ങൾ ദേവി ചൈതന്യത്തെ ഈ ശരീരത്തിൽ നിലനിർത്തുന്നുവെന്നാണ് വിശ്വാസം.

Readers Comment

Add a Comment