Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,kothamangalam church,high court, jacobite,i2inews

കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. കോതമംഗലം പള്ളി, ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. ഇതോടൊപ്പം യാക്കോബായ സഭ, കോതമംഗലം മതമൈത്രി സമിതി എന്നിവരടക്കമുള്ളവരുടെ ഹർജികളും ഡിവിഷൻ ബെഞ്ചിൻറെ പരിഗണനയ്ക്കെത്തി. സർക്കാർ അപ്പീലിൽ ഒരാഴ്ചത്തെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചത്. അതേസമയം പള്ളിത്തർക്കത്തിലെ വിവിധ ഹർജികൾ ഒരുമിച്ച് നാളെ പരിഗണിക്കും. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജസ്റ്റിസുമാരായ എ എം ഷഫീഖ്, വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാകും ഇനി കേൾക്കുക.

Readers Comment

Add a Comment