Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്ത്. കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇറ്റലിയിലും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മാർപാപ്പയ്ക്ക് അസുഖം ബാധിച്ചത് വിശ്വാസികൾക്കിടയിൽ ആശങ്ക പരത്തിയിരുന്നു. കൊറോണ വൈറസ് ഭീഷണിയുണ്ടായിട്ടും ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുര്‍ബാനയില്‍ മാര്‍പാപ്പ വിശ്വാസികളുമായി ഹസ്തദാനം ചെയ്യുകയും ഒരു കുഞ്ഞിനെ ഉമ്മ വെക്കുകയും ചെയ്തിരുന്നു. മാസ്ക് ധരിക്കാതെയാണ് അദ്ദേഹം എത്തിയത്. രോഗം പുറത്തു വിട്ടതിനു പിന്നാലെ വ്യാഴാഴ്ച നടന്ന കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ പുതിയ റിപ്പോർട്ട് പുറത്ത്‌വന്നതോടെ വിശ്വാസികളുടെ സംശയം നീങ്ങി. അതേസമയം ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ 83കാരനായ മാര്‍പാപ്പ വിശ്രമത്തിലാണെന്ന് വത്തിക്കാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
23.71°C








