Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, sabarimala, makaravilakku, i2inews

മകരവിളക്ക് പ്രമാണിച്ച് ഈ മാസം 15ന് ( ബുധനാഴ്ച) പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 15 ന് രാവിലെ മുതല്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെറുവാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ 15ന് രാവിലെ 11ന് ശേഷം എരുമേലി, കണമല, നാറാണംതോട്, പ്ലാപ്പള്ളി, ളാഹ, വടശേരിക്കര,ആങ്ങമൂഴി എന്നിവിടങ്ങളില്‍ നിന്ന് നിലയ്ക്കലിലേക്കു വാഹനങ്ങള്‍ കടത്തിവിടില്ല.

അന്ന് രാവിലെ മുതല്‍ ശബരിമല പാതയില്‍ പമ്പയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ കെഎസ്ആര്‍ടിസി മാത്രമാവും സര്‍വീസ് നടത്തുക. എരുമേലി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കണമല, നാറാണംതോട് എന്നിവിടങ്ങളില്‍ പിടിച്ചിടും. മകരജ്യോതി കാണാന്‍ അട്ടത്തോട് ഭാഗത്ത് റോഡില്‍ തീര്‍ഥാടകര്‍ ഇരിക്കുന്നതിനാല്‍ ഉച്ച കഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.

Readers Comment

Add a Comment