Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:32 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, chattambi swamikal , monument, i2inews

കേരളത്തിന്റെ നവോദ്ധാന നായകരിൽ പ്രധാനിയായ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ തിരുവനന്തപുരം നഗരിയിൽ അദ്ദേഹത്തിന് ബൃഹത്തായ ഒരു സ്മാരകം ഉണ്ടാക്കുക എന്നുള്ളത് കേരളീയ സമൂഹത്തിന്റെയും കേരള സർക്കാരിന്റെയും കടമയാണ് എന്ന് ചട്ടമ്പിസ്വാമികളുടെ പ്രശിഷ്യനും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതിയും ശ്രീ വിദ്യാധിരാജ സഭയുടെ മുഖ്യ രക്ഷാധികാരിയും ആയ പ്രജ്ഞാനാനന്ദ സ്വാമികൾ പറഞ്ഞു.

1976 മെയ് അഞ്ചാം തീയതി സ്വാമിയുടെ സമാധി വാർഷിക ദിനത്തിൽ കൂടിയ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് യോഗം ഈ തീരുമാനം എടുത്തിരുന്നു. അന്ന് കിഴക്കേക്കോട്ടയിൽ ഉള്ള 65 സെൻറ് സ്ഥലം സ്വാമിയുടെ സ്മാരകം നിർമ്മിക്കുന്നതിനായി ശ്രീ വിദ്യാധിരാജ സഭയ്ക്ക് പതിച്ചു നൽകിയിരുന്നു. മാറി മാറി വന്ന സർക്കാരുകളുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം സ്വാമിയുടെ സ്മാരകം ഉയരുന്നതിന് കാലതാമസം ഉണ്ടായി. ഈ വൈകിയ വേളയിൽ എങ്കിലും ഇതിന് ഒരു മാറ്റം വരണം. ശ്രീ വിദ്യാധിരാജ സഭയുടെ നേതൃത്വത്തിൽ ആർക്കിടെക്ട് പത്മശ്രീ ജി. ശങ്കർ രൂപഭാവന ചെയ്തിട്ടുള്ള ചട്ടമ്പിസ്വാമി സ്മാരകം എത്രയും പെട്ടെന്ന് പണി കഴിക്കുന്നതിന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലവിലെ കേരള സംസ്ഥാന സർക്കാരും അതിന് നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comment

Add a Comment