Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വയം പ്രഖ്യാപിത ആത്മീയ ആചാര്യൻ ജഗ്ഗി വാസുദേവിനെതിരെ ഹൈക്കോടതി. ആത്മീയ സംഘടനയാണെന്ന് കരുതി, നിങ്ങൾ നിയമത്തിന് വിധേയരല്ല എന്ന ധാരണ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. 'കാവേരി കോളിങ്' എന്ന സംരംഭത്തിനായി ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൌണ്ടേഷൻ ഇതുവരെ എത്ര രൂപ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. കർഷകരിൽ നിന്ന് പണം പിരിക്കുന്നതില്‍ ഇഷാ ഫൌണ്ടേഷനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അഭയ് ഓകയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടത്.

“കാവേരി നദി പുനരുജ്ജീവനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ പണം നൽകാൻ ആളുകളെ നിർബന്ധിക്കരുത്. എന്ത് അധികാരത്തിലാണ് നിങ്ങൾ കർഷകരിൽ നിന്ന് പണം പിരിക്കുന്നത്? പണം നൽകാൻ നിങ്ങൾ ആളുകളെ നിർബന്ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എവിടെയാണ്? ” കോടതി ചോദിച്ചു. ഇഷാ ഫൌണ്ടേഷൻ രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റിയല്ലെന്നും ധനസമാഹരണത്തിന് സംസ്ഥാനമോ കേന്ദ്രമോ അവരെ അധികാരപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ആത്മീയ കാര്യങ്ങൾ പോലും നിയമപ്രകാരം ബന്ധിപ്പിക്കേണ്ടതുണ്ട്. ആത്മീയതയുടെ പേരിൽ, നിങ്ങൾ എന്താണ് ചെയ്തുകൂട്ടുന്നത്? ഒരു ആത്മീയ സംഘടനയാണെന്ന് കരുതി, നിങ്ങൾ നിയമത്തിന് വിധേയരല്ല എന്ന ധാരണ വേണ്ട,” കോടതി പറഞ്ഞു. ഇവര്‍ ഈ പണപ്പിരിവ് നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും കോടതി ചോദിച്ചു. കാവേരി കോളിങ് ഒരു ട്രസ്റ്റാണോയെന്ന് വെളിപ്പെടുത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു. കാവേരി നദിക്കരയിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയാണ് കാവേരി കോളിങ്. ഒരു മരത്തിന് 42 രൂപ വീതം സംഭാവന ചെയ്യാനാണ് ഇഷാ ഫൌണ്ടേഷൻ ആളുകളോട് ആവശ്യപ്പെടുന്നത്.

Readers Comment

Add a Comment