Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അയോധ്യയിൽ മുസ്ലിംപള്ളി നിർമിക്കാനാവിശ്യമായ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ. യു.പിയിലെ മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങൾ യുപി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. പവിത്രമായി കണക്കാക്കപ്പെടുന്ന "പഞ്ചോക്സി പരിക്രമ" ത്തിന് 15 കിലോമീറ്റർ ചുറ്റളവിന് വെളിയിലാണ് ഈ സ്ഥലങ്ങൾ.

അയോദ്ധ്യ വിധിയിൽ സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി നിർമ്മാണവും മറ്റ് പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോർഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാൽ, സർക്കാർ ഈ പ്ലോട്ടുകൾ ബോർഡിന് കൈമാറും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി ആരംഭിച്ചത്.
മുൻപ് ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്തു ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുവാദം നൽകിയിരുന്നു. രാമന്റെ ജന്മഭൂമിയായി ഹൈന്ദവർ കരുതുന്ന സ്ഥലമാണിത്. 1992ൽ കർസേവകർ ബാബറി മസ്ജിദ് ആക്രമിച്ച് നശിപ്പിച്ചു. രാജ്യവ്യാപകമായി മാരകമായ കലാപങ്ങൾക്ക് ഇത് കാരണമായിരുന്നു. കഴിഞ്ഞ നവംബർ ഒൻപതിനാണ് അയോദ്ധ്യ കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞത്. വിധിക്കെതിരെ പതിനെട്ട് അവലോകന ഹർജികൾ വിവിധ കക്ഷികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഡിസംബർ 12ന് കോടതി ഈ ഹർജികൾകളെല്ലാം തള്ളികളഞ്ഞിരുന്നു.

Readers Comment

Add a Comment