Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:33 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം ജില്ലയില്‍, അഞ്ചലിന്റെ യതിവര്യനായി എക്കാലവും സ്തുതിക്കപ്പെടുന്ന അഞ്ചലച്ചന്  ഭക്തിഗാനാര്‍ച്ചനയുമായി സംഗീത വീഡിയോ ആല്‍ബം ഒരുങ്ങുന്നു. മലങ്കരയുടെ യതിവര്യന്‍ അഞ്ചലച്ചന്‍ എന്ന പേരില്‍ അഞ്ചല്‍ സെന്റ് ജോര്‍ജ് വലിയപള്ളി ഒ.സി.വൈ.എം ആണ് ആല്‍ബം പുറത്തിറക്കുന്നത്.

ഫാ. തോമസ് മുകളില്‍ രചിച്ച മനോഹര ഭക്തിഗാനങ്ങള്‍ക്ക് ഫാ. ഷിനോ കെ. തോമസ് സംഗീതവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിക്കുന്നു. കലേഷ് അഞ്ചല്‍ ആലപിച്ച ഗാനങ്ങള്‍ക്ക് ക്യാമറയില്‍ ദൃശ്യഭാഷ്യം ചമച്ചിരിക്കുന്നത് ശ്യാം കെന്‍സ്. നിര്‍മ്മാണം: എബി പാലത്തില്‍, ബിജോ ജോര്‍ജ്, പ്രിന്‍സ് സാമുവല്‍. സ്റ്റുഡിയോ: എസ് ക്യൂബ് മീഡിയ ഹൗസ്, മീന്‍കുളം, അഞ്ചല്‍. മലങ്കരയുടെ യതിവര്യന്‍ അഞ്ചലച്ചന്‍- മ്യൂസിക് വീഡിയോ ആല്‍ബം ഉടന്‍ പുറത്തിറങ്ങും.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചിരുന്ന അഞ്ചലച്ചന്റെ പൗരോഹിത്യ ജിവിതം ആരംഭിക്കുന്നത് കൊട്ടാരക്കര പള്ളിയിലാണ്. അഞ്ചലച്ചന്റെ വിശുദ്ധ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന അഞ്ചല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇന്ന് ദക്ഷിണ കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

Readers Comment

Add a Comment