Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:39 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ‍ൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ നക്ഷത്രം എന്നതിൽ കവിഞ്ഞ് മറ്റ് ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. പാൽക്കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തത് ഇതേ ദിവസമാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവുമധികം സഹായിക്കുന്ന തുളസീ ദേവി അവതാരമെടുത്തതും ഇതേ ദിവസത്തിലാണ്. ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാൻ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം.പ്രധാനമായും തമിഴ്‍നാട്ടിലും ദക്ഷിണ കേരളത്തിലുമാണ് തൃക്കാര്‍ത്തിക ആചരിച്ചു വരുന്നത്.തൃക്കാര്‍ത്തിക ദിനം സന്ധ്യാ സമയത്ത് മൺചിരാതിൽ ദീപം കൊളുത്തി വെക്കുന്നത് ഐശ്വര്യ പ്രദമാണ്. കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കെടുക്കണം. കുടുംബ സുഖത്തിനും കുടുംബ അഭിവൃദ്ധിക്കും ഇത് വളരെയേറെ നല്ലതാണ്. ജന്മ ദിനത്തിൽ ദേവിയെ നമ്മുടെ വീട്ടിലേക്ക് ആനയിക്കുന്നു എന്നാണ് കാര്‍ത്തിക ദീപം തെളിയിക്കുന്നതിന്‍റെ സങ്കൽപം. കാര്‍ത്തിക ദീപം കൊളുത്തിയ ശേഷം മുൻദിവസത്തെ പോലെ തന്നെ ദേവീ സ്തുതികൾ ജപിക്കാം.നവരാത്രി പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൃക്കാര്‍ത്തികയും അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികൾക്ക് ഇത് ഏറെ ഉത്തമമാണ്. ബുദ്ധിക്ക് തെളിമയും ഓര്‍മശക്തി വര്‍ദ്ധനവും പ്രദാനം ചെയ്യും. 

Readers Comment

Add a Comment