Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:31 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സഭയും മലങ്കര കത്തോലിക്ക സഭയും ലയിക്കുമോ? ലയിക്കുമെന്നാണ് സൂചന. യാക്കാബായ സഭയും മലങ്കര കത്തോലിക്ക സഭയുമായി ലയന ചർച്ചകൾ പുരോഗമിക്കുകയാണ് . യാക്കോബായ സഭയെ പൂർണമായി ഉൾകൊള്ളാമെന്നും  എല്ലാം മെത്രാപ്പോലീത്താമാർക്കും അർഹിക്കുന്ന സ്ഥാനങ്ങൾ ലഭിക്കുമെന്ന്  കർദിനാൾ ക്ലിമ്മിസ് ബാവ സൂചിപ്പിച്ചു . പള്ളികൾ ഇല്ലാത്ത സ്ഥലങ്ങളിൽ  മലങ്കര കത്തോലിക്ക സഭയുടെ പള്ളികളും സെമിത്തേരികളും ഉപയോഗിക്കാം . മറ്റുള്ള സ്ഥലങ്ങളിൽ കത്തോലിക്ക സഭയുടെ ചിലവിൽ പുതിയ പള്ളികൾ പണിതു നൽകും . സ്വയംപര്യാപ്തവും സമ്പന്നവുമായ ധാരാളം സന്യാസ സമൂഹങ്ങൾ സഭക്ക് ഉണ്ട് . അവിടെ മെത്രാപ്പോലീത്താമാർക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കും . എന്നാൽ ഇക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ട് . കത്തോലിക്ക അച്ചന്മാർ വിവാഹിതർ ആകാറില്ല . എന്നാൽ യാക്കോബായ വിഭാ​ഗത്തിലെ അച്ചന്മാർക്ക് വിവാഹം കഴിക്കാൻ അനുമതിയുണ്ട്.
ഇക്കാര്യത്തിലും സമവായ സാധ്യതകൾ ഉണ്ടെന്നും, മുൻപ് മാർ ഇവാനിയോസിന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയിൽ ചേർന്നപ്പോൾ ഇതേ പ്രശ്നം ലളിതമായി പരിഹരിച്ചതാണെന്നും ക്ളീമിസ് ബാവ പറഞ്ഞു. മാത്രവുമല്ല ആഗോള കത്തോലിക്ക സഭ തന്നെ അച്ചന്മാർക്കു വിവാഹിതർ ആകാനുള്ള സാദ്ധ്യതകൾ പരിഗണിക്കുന്ന സാഹചര്യം ആണ് . അധികം താമസിക്കാതെ കത്തോലിക്ക പുരോഹിതർക്ക് വിവാഹിതർ ആകാനുള്ള അനുവാദം നൽകി ഫ്രാൻസിസ് മാർപാപ്പയുടെ കല്പന ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട് . യാക്കോബായ വിഭാഗത്തിലെ ഭൂരിപക്ഷം വിശ്വാസികൾക്കും മലങ്കര കത്തോലിക്ക സഭയോട് ചേരുന്നതിൽ താല്പര്യം ആണുള്ളത് . ബദ്ധശത്രുക്കൾ ആയ ഓർത്തഡോക്സ്‌കാരുമായി അഭിമാനം പണയം വച്ച് യോജിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും അഭികാമ്യം കത്തോലിക്ക സഭയുമായി ചേരുന്നത് ആണെന്ന് അവർ കരുതുന്നു . തങ്ങളെ പെരുവഴിയിൽ ആക്കിയ ഓർത്തഡോക്സ്‌ കാരുമായി ഒരു സമാധാനവും വേണ്ട എന്ന നിലപാട് ആണ് ഭൂരിപക്ഷത്തിന്റെയും.

Readers Comment

Add a Comment