Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല ക്ഷേത്രത്തിലെ അരവണ, അപ്പം നിർമാണത്തിനായി നെയ്യും ശർക്കരയും പുറത്തുനിന്നു വാങ്ങാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടെൻഡർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാത്തതും തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം ബോർഡിനെ എത്തിച്ചത്. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ അരവണയുടെയും അപ്പത്തിന്റെയും കരുതൽ ശേഖരമുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ ഗുണനിലവാരമുള്ള ശർക്കരയുടെ ക്ഷാമം പ്രസാദ നിർമാണത്തെ സ്വാധീനിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. അരവണ നിർമാണത്തിനാവശ്യമായ ശർക്കര നൽകാനുള്ള ടെൻഡർ നൽകിയിരിക്കുന്നത് മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കാണ്.
എന്നാൽ കനത്ത മഴമൂലം കൃഷിനാശമുണ്ടായതോടെ ശർക്കര വിതരണം നിലച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാൻ അഞ്ചുലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ബോർഡിന്റെ തീരുമാനം. ടെൻഡറില്ലാതെ വാങ്ങുന്നതിനാൽ കൂടുതൽ പണം ചിലവാക്കേണ്ടിവരും.
ശർക്കര കൂടാതെ അപ്പം നിർമാണത്തിനുള്ള നെയ്യിനും ക്ഷാമമുണ്ട്. തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യിന്റെ അളവുകുറയുന്നതാണ് ക്ഷാമത്തിന് കാരണം. ഈ പ്രതിസന്ധി മറികടക്കാൻ മാർക്കറ്റ് ഫെഡിൽ നിന്ന് നെയ് വാങ്ങാനാണ് ദേവസ്വം ബോർഡ് തീരുമാനം. ഇതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.
23.71°C








