Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിഷപ്പ് ഫ്രാക്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡന കേസ് പുറത്തുവന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പരാതി ലഭിച്ചതിനു പിറ്റേന്നു തന്നെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ കുറവിലങ്ങാട് പൊലീസ് ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും എട്ടു മാസത്തോളമായി. വിചാരണ നടപടികള്‍ക്കു മുന്നോടിയായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡി. ജില്ലാ കോടതി മുമ്പാകെ ഹാജരാകുമ്പോഴും ബിഷപ്പ് പദവിക്കു മാറ്റമില്ല.
അപായഭയം കൊണ്ട് നിശ്ശബ്ദയാക്കപ്പെട്ട കന്യാസ്ത്രീ നീതിക്കായി പ്രാര്‍ത്ഥിക്കുകയും, തുണ നിന്ന കന്യാസ്ത്രീ അച്ചടക്കലംഘനത്തിന് സഭയ്ക്ക് പുറത്താക്കപ്പെടുകയും ചെയ്യുമ്പോഴും ഫ്രാങ്കോയുടെ കൈയില്‍ അംശവടി ഭദ്രം. ദൈവനീതിക്ക് ദാക്ഷിണ്യമില്ലെന്നാണ് വയ്പ്. അങ്ങനെയെങ്കില്‍ പീഡിപ്പിക്കപ്പെട്ട കര്‍ത്താവിന്റെ മണവാട്ടിയുടെ കാര്യത്തില്‍ ദൈവനീതി എന്നു നടപ്പാകും?
കന്യാസ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കുകയും ചെയ്ത ബിഷപ്പിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുകയും, ഇരയ്‌ക്കൊപ്പം നീതിക്കായി തെരുവിലിറങ്ങിയവരെ തിരുവസ്ത്രം ഊരിവാങ്ങി പടിയടച്ചു പുറത്താക്കുകയും ചെയ്ത സഭാ നേതൃത്വത്തില്‍ നിന്ന് എന്തു നീതി പ്രതീക്ഷിക്കണമെന്നാണ് വിശ്വാസികളുടെ ചോദ്യം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലാണ്. ജാമ്യകാലാവധി നീട്ടാനുള്ള ബിഷപ്പിന്റെ അപേക്ഷ കോടതി അംഗീകരിക്കുന്നതോടെ വിചാരണ നടപടികള്‍ നീട്ടിവയ്ക്കുമെന്നേ ഇപ്പോഴത്തെ നിലയില്‍ പ്രതീക്ഷിക്കാനാകൂ.
ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ രണ്ടു വര്‍ഷമാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. ജലന്ധറില്‍ നിന്ന് ഇടയ്ക്കിടെ കുറവിലങ്ങാട് മഠത്തിലെത്തുമ്പോഴെല്ലാം മുളയ്ക്കല്‍ ലൈംഗികാസക്തി തീര്‍ത്തിരുന്നത് ഇരയായ കന്യാസ്ത്രീയുടെ ശരീരത്തിലാണ്. പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെയുള്ള പീഡനങ്ങളെല്ലാം രണ്ടു വര്‍ഷത്തോളം ഭീതിയോടെ സഹിച്ചതിനു ശേഷമാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. അന്യായമായ തടങ്കലില്‍ വയ്ക്കല്‍, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ക്രിമിനല്‍ ഇടപെടല്‍ എന്നിവയാണ് ബിഷപ്പിന് എതിരായ കുറ്റങ്ങള്‍. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പത്തു വര്‍ഷം തടവോ ജീവപര്യന്തം തടവോ കിട്ടാവുന്ന കുറ്റങ്ങള്‍!
ഒരു സാധാരണ സ്ത്രീക്ക് ഉള്ളതിലും കവിഞ്ഞ നിയമപരിരക്ഷയൊന്നും ഒരു കന്യാസ്ത്രീക്കില്ല. അവര്‍ക്കു ലഭിക്കുന്ന ആദരവും സ്‌നേഹവും പരിഗണനയും വിശ്വാസങ്ങള്‍ക്കപ്പുറത്തെ ചില സാമൂഹിക മര്യാദകളുടെ ഭാഗമാണ്. പൊതുസമൂഹത്തില്‍ നിന്ന് കിട്ടുന്ന ആ പരിഗണന സഭയില്‍ നിന്നോ സഭാ നേതൃത്വത്തില്‍ നിന്നോ കന്യാസ്ത്രീകള്‍ക്കു ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവരെ ലൈംഗിക അടിമകളായിപ്പോലും ഉപയോഗിക്കുന്നുവെന്നു വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ പതിവായി പുറത്തുവരികയും ചെയ്യുന്നു.
കുറവിലങ്ങാട് മഠത്തിലെത്തിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, സഭാ മേധാവിയെന്ന നിലയിലുള്ള അധികാരപ്രമത്തതയാണ് കന്യാസ്ത്രീക്കു മീതെ തുടര്‍ച്ചയായി പ്രയോഗിച്ചത്. ബിഷപ്പിന്റെ മുറിയിലേക്ക് പതിവായി ക്ഷണിക്കപ്പെടുമായിരുന്ന കന്യാസ്ത്രീ, മുറിക്കകത്ത് എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നത് മഠത്തില്‍ ആര്‍ക്കും അറിയുമായിരുന്നില്ല എന്നു കരുതാനാകില്ല. ബിഷപ്പ് എന്ന നിലയില്‍ മഠത്തിനും മഠാധികൃതര്‍ക്കും മേല്‍ ഫ്രാങ്കോ മുളയ്ക്കലിനുണ്ടായിരുന്ന അധീശത്വമാണ് അവരെ നിരന്തരം നിശ്ശബ്ദരാക്കിയിരുന്നതെന്ന് വ്യക്തം. പേടിച്ചിട്ടാണ് എന്ന് പച്ചമലയാളം. അധികാരത്തിന്റെ ഏറ്റവും ക്രൂരവും അപഹാസ്യവും ദു:ഖകരവുമായ അവസ്ഥയല്ലേ ഇത്?
വിശുദ്ധ കല്പനകളും സഭാ കല്പനകളും അനുസരിക്കാനും നടപ്പിലാക്കാനും ധാര്‍മ്മികവും പദവിയുമായി ബന്ധപ്പെട്ടതുമായ ചുമതലയുള്ളവരാണ് ബിഷപ്പുമാര്‍. വിശ്വാസികളെ മാത്രമല്ല, കര്‍ത്താവും സഭയ്ക്കും സ്വയം സമര്‍പ്പിച്ച കന്യാസ്ത്രീകളുടെ സംരക്ഷണവും സഭാനേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. ആ സുരക്ഷിതത്വം അവര്‍ക്കു നല്‍കാനാകുന്നില്ലെന്നു മാത്രമല്ല, കല്പനകള്‍ ലംഘിക്കുന്നവര്‍ക്കു നേരെ ചെറുവിരലനക്കാന്‍ പോലും നേതൃത്വത്തിനു കഴിയുന്നില്ലെങ്കില്‍ ഇവര്‍ സംരക്ഷിക്കുന്നത് ആരുടെ താത്പര്യമെന്ന് ഇവര്‍ അറിയുന്നുവല്ലോ! ഇവരോട് നിയമവും ദൈവനീതിയും പൊറുക്കാതിരിക്കട്ടെ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് എതിരെ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ നടത്തിയ തെരുവുസമരങ്ങളെല്ലാം നാടകമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. സഭയുടെ ഭീഷണിക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി എല്ലാവരും നിശ്ശബ്ദരായി. നിശ്ശബ്ദയാകാതിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ, കാലിന് വേദനയുള്ളതുകൊണ്ട് യാത്രകള്‍ ബുദ്ധിമുട്ടായതിനാല്‍ അവര്‍ സ്വന്തം ശമ്പളത്തുകയില്‍ നിന്ന് പണമെടുത്ത് ഒരു ചെറിയ കാര്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള 'മഹാപാതകങ്ങള്‍' ചുമത്തി സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതിക്ക് അംശവടിയും പ്രതികരിക്കുന്നവര്‍ക്ക് അച്ചടക്കനടപടിയും എന്ന ദുരവസ്ഥ നേരിടുന്ന സഭാ നേതൃത്വത്തെ തിരുത്താന്‍ ക്രിസ്തു തന്നെ വീണ്ടും വരേണ്ടിവരുമോ?
പരാതി പിന്‍വലിപ്പിക്കാന്‍ കന്യാസ്ത്രീക്കു മേല്‍ ബിഷപ്പ് നടത്തിയ സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളം സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നതാണ്. കാഞ്ഞിരപ്പിള്ളിയില്‍ പത്ത് ഏക്കര്‍ സ്ഥലത്ത് ഒരു മഠമായിരുന്നു പ്രധാന ഓഫര്‍. ഇരയെ ആജീവനാന്തം ലൈംഗിക അടിമയായി ഉപയോഗിക്കാനായിരുന്നില്ലേ ഈ പ്രലോഭനം? സഭയില്‍ ഇത്തരം പീഡനങ്ങള്‍ക്കും അടിമത്തത്തിനും ഇരകളായി കഴിയുന്ന നൂറുകണക്കിനു കന്യാസ്ത്രീകളുണ്ടാകാം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്നും എല്ലാവര്‍ക്കുമറിയാം.
കന്യാസ്ത്രീകള്‍ക്കു നേരെ ബിഷപ്പുമാര്‍ ഉള്‍പ്പെടെ സഭാ മേധാവികളില്‍ നിന്നു നിരന്തരം നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ നിയമത്തിനും നീതിക്കുമൊപ്പം സഭയുടെ ഭാഗത്തു നിന്ന് വരിയുടയ്ക്കല്‍ പോലെ ചില അച്ചടക്ക നടപടികളും വേണ്ടിവരും. അംശവടിയുമായി അരമനകളിലും കന്യാസ്ത്രീ മഠങ്ങളിലും അഴിഞ്ഞാടുന്ന ബിഷപ്പുമാര്‍ക്ക് ലിംഗച്ഛേദം പോലെ, പ്രാകൃതമെന്ന് ആധുനിക സമൂഹം കരുതുന്ന ചില ശിക്ഷകള്‍ വിധിച്ചാലും അധികമാകില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. കണ്ണിനു പകരം കണ്ണെന്നാണ് കല്പനയെങ്കില്‍, കുറ്റം ചെയ്യാന്‍ ഉപയോഗിച്ച അവയവത്തിനല്ലേ യഥാര്‍ത്ഥ ശിക്ഷ കിട്ടേണ്ടത്? നിയമം തോറ്റുപോകുന്നിടത്ത്, ദൈവനീതി നടപ്പിലാക്കാന്‍ സഭാനേതൃത്വം വിശ്വാസികളെ നിര്‍ബന്ധിക്കരുത്.
22.81°C








