Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി.

നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴായ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിൽ 15 കോടി 47 ലക്ഷം രൂപയും അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു.

നട തുറന്ന് ഇതുവരെ 8 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സന്നിധാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ജീവനക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് സർക്കാരിനെ അതൃപ്ത്തി അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment