Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. പള്ളിയുടെ ഗെയിറ്റ് പൂട്ടി പ്രതിഷേധിച്ച യാക്കോബായ സഭാ വിശ്വാസികൾക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെ ഓർത്തഡോക്സ് വിഭാഗം മടങ്ങി.

മൂന്നു വൈദികരുടെ നേതൃത്വത്തിൽ ഇരുപതോളം ഓർത്തഡോക്സ് വിഭാഗം വിശ്വാസികളാണ് വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ സഭാ വിശ്വാസികൾ മുദ്രാവാക്യം വിളികളുമായി പള്ളിക്കുള്ളിൽ നിലയുറപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം യാക്കോബായ സഭാ വിശ്വാസികൾ പുലർച്ചെ തന്നെ പള്ളിയിലെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവാറ്റുപ്പുഴ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പള്ളിക്ക് മുന്നിലെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം മടങ്ങി പോകാൻ തീരുമാനിച്ചത്
പള്ളി വിട്ട് നൽകിക്കൊണ്ട് ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് യാക്കോബായ സഭാ വൈദികൻ അറിയിച്ചു. വെട്ടിത്തറ പള്ളി ഇടവകയിലെ 286 കുടുംബങ്ങളിൽ പത്തിൽ താഴെ മാത്രമാണ് ഓർത്തഡോക്സ് വിഭാഗക്കാരുള്ളത്.

Readers Comment

Add a Comment