Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൈക്കം :വൈക്കത്തഷ്ടമിക്ക് ഇന്ന് കൊടിയേറ്റം.അഷ്ടമിയുടെ മുന്നൊരുക്കമായി ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊടിമരച്ചുവടും ബലിക്കൽപ്പുരയും ആനക്കൊട്ടിലും കെട്ടി അലങ്കരിക്കാനുള്ള നാളികേരക്കുലകളും വാഴക്കുലകളും പൂമാലകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് അലങ്കാരസാധനങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു.
ഇന്ന് രാവിലേ 7.45 നും 8.45നും ഇടക്കാണ് കൊടിയേറ്റ് നടന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ എം ഹർഷൻ കൊടിമരച്ചുവട്ടിൽ ദീപം തെളിയിച്ചു ചലച്ചിത്രതാരങ്ങളായ നെടുമുടി വേണു ഹരിശ്രീ അശോകൻ എന്നിവർ ചേർന്നു കലാമണ്ഡലത്തിലെ ദീപം തെളിയിച്ചു. 15-ാം തീയതി രാത്രി 11 മണിക്കാണ് ഋഷഭവാഹന എഴുന്നള്ളത്ത്. 20-ാം തീയതിയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം. 21-ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
22.81°C








