Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാ തര്‍ക്കം തുടരുന്നതിനിടെ യാക്കോബായ വിഭാഗം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശവസംസ്കാരത്തിന് ഉള്ള മാന്യമായ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് യാക്കോബായ സഭ നേരിടുന്നതെന്ന് സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. മരിച്ചു കഴിഞ്ഞാൽ മാന്യമായ സംസ്കാരത്തിനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. പലപ്പോഴും ദിവസങ്ങളോളം മൃതദേഹം സൂക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ മാന്യമായ ഒരു പരിഹാരം ഉണ്ടാകണമെന്ന ആവശ്യമാണ് സഭാനേതൃത്വം ഉന്നയിച്ചത്.സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്ഈ മാസം 12ന് സെക്രട്ടറിയേറ്റിനു മുന്നിൽ വിശ്വാസ മതിൽ തീർക്കുമെന്നും യാക്കോബായ പുരോഹിതർ അറിയിച്ചു.കോടതി വിധികൾ എതിരായ സാഹചര്യത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി യാക്കോബായ നേതൃത്വത്തെ അറിയിച്ചു. എങ്കിലും പരസ്പര ചർച്ചയുടെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാ പ്രതിനിധികൾ പറഞ്ഞു.

Readers Comment

Add a Comment